കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരുകോടിയിലധികം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.22 കോടി രൂപയുടെ 2422 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ മൂന്നുപേരും കാസര്‍ഗോഡ്, മണ്ണാര്‍കാട് സ്വദേശികളുമാണ് പിടിയിലായത്.
അഞ്ച് കേസുകളിലായാണ് ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്ന് എത്തിയ മണ്ണാര്‍ക്കാട് സ്വദേശി ട്രോളി ബാഗില്‍ സ്‌ക്രൂവിന്റെ രൂപത്തിലാണ് സ്വര്‍ണം കടത്തിയത്. കാസര്‍ഗോഡ് സ്വദേശി സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് എത്തിക്കുകയായിരുന്നു. എമര്‍ജന്‍സി ലാമ്പില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവും പിടികൂടി. അടുത്തിടെ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം വ്യാപകമായി കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തിയിരുന്നു.
Story Highlights – gold hunt at Karipur airport; Gold worth Rs 1 crore seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here