ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്ത്

കോണ്‍ഗ്രസ് നേതാക്കള്‍ കോട്ടയത്തെ ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്ത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.

മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായി ആയിരുന്നു കൂടിക്കാഴ്ച. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും കൂടെയുണ്ടായിരുന്നു.

ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചുമതല ഏറ്റെടുക്കുകയും ചെന്നിത്തല കേരളയാത്ര ആരംഭിക്കാനിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. സഭാ തര്‍ക്കത്തില്‍ ഇടപെടാതെ കൃത്യമായ അകലം കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നു. ഈ നിലപാടില്‍ ഓര്‍ത്തഡോക്സ് സഭയ്ക്കുള്ള നീരസം ഇല്ലാതാക്കുക കൂടി ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി മുരളീധരനും സഭാ ആസ്ഥാനത്തെത്തിയിരുന്നു.

Story Highlights – oommen chandy, ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top