ഇതുവരെ 16 ലക്ഷത്തിനു മുകളിൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് വാക്സിൻ നൽകിയെന്ന് കേന്ദ്രം

ഇതുവരെ 16 ലക്ഷത്തിനു മുകളിൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് വാക്സിൻ നൽകിയെന്ന് കേന്ദ്രം. ഇന്ന് വൈകിട്ട് 7.30നുള്ളിൽ അഞ്ച് സംസ്ഥാനങ്ങളിലെ 31000 പേർക്ക് വാക്സിൻ നൽകിയെന്നും കേന്ദ്രം അറിയിച്ചു.
1,91,443 പേർക്ക് വാക്സിൻ നൽകിയ കർണാടകയാണ് പട്ടികയിൽ ഒന്നാമത്. ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
ദേശീയ വ്യാപകമായ വാക്സിനേഷൻ ഡ്രൈവ് 9ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വാക്സിനേഷൻ പാർശ്വഫലത്തിൻ്റെ പത്ത് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജനുവരി 16ആം തിയതിയാണ് കൊവിഷീൽഡ്, കൊവാക്സിൻ എന്നീ രണ്ട് വാക്സിനുകൾ ഉൾപ്പെടുത്തി രാജ്യത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്.
ഇന്ത്യയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി ആരംഭിച്ചു. ഭൂട്ടാനിലേയ്ക്കും മാലി ദ്വീപിലേയ്ക്കുമാണ് ആദ്യഘട്ട വാക്സിൻ കയറ്റുമതി ചെയ്തത്. ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ, സീഷെൽസ് എന്നിവിടങ്ങളിലേക്ക് അടുത്ത ദിവസം തന്നെ വാക്‌സിൻ കയറ്റി അയയ്ക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചു.
Story Highlights – Over 16 Lakh Healthcare Workers Vaccinated Till Now
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here