നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ആർ.എസ്.പി

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ആർ.എസ്.പി. ചില സീറ്റുകൾ വെച്ചു മാറണമെന്നും ആവശ്യം ഉന്നയിക്കും. ഒഴിവുവന്ന സീറ്റുകളിൽ എല്ലാം കോൺഗ്രസ് മത്സരിക്കുന്നത് ഉചിതമാവില്ലെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ. എ അസീസ് 24 നോട് പറഞ്ഞു.
കൊല്ലം ജില്ലയിൽ മൂന്നു സീറ്റ് ഉൾപ്പെടെ ആകെ അഞ്ച് ഇടത്താണ് കഴിഞ്ഞതവണ ആർഎസ്പി മത്സരിച്ചത്. ഇത്തവണ ഏഴ് സീറ്റുകൾ വേണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ മത്സരിച്ച ചില സീറ്റുകൾ വെച്ചു മാറണമെന്നും യുഡിഎഫ് നേതൃത്വത്തെ അറിയിക്കും. ആറ്റിങ്ങൽ സീറ്റ് കഴിഞ്ഞതവണ അടിച്ചേൽപ്പിച്ചത് ആണ്. അതിനുപകരം ഇത്തവണ വാമനപുരം ആവശ്യപ്പെടും. തൃശ്ശൂർ ജില്ലയിലെ കയ്പമംഗലത്തിന് പകരം ആലപ്പുഴയിലെയോ പത്തനംതിട്ടയിലെയോ ഒരു സീറ്റ് വേണമെന്നും ആർഎസ്പി ആവശ്യം ഉയർത്തും. കൊല്ലം ജില്ലയിലും അധികമായി ഒരു സീറ്റ് ചോദിക്കും. കൊല്ലം കുണ്ടറ എന്നീ മണ്ഡലങ്ങളിൽ ഒന്നിലാണ് ആർഎസ്പി അവകാശവാദം ഉന്നയിക്കുന്നത്. എന്നാൽ കൊല്ലം മണ്ഡലം വിട്ടുനൽകാൻ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് തയ്യാറാവില്ല എന്നും അസീസ് പറഞ്ഞു.
ഡിസംബർ 28നാണ് കോൺഗ്രസും ആർഎസ്പിയും തമ്മിൽ സീറ്റ് വിഭജന ചർച്ച നടക്കുക.
Story Highlights – RSP demands more seats in Assembly polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here