നിയമസഭാ തെരഞ്ഞെടുപ്പ്; കൂടുതല്‍ സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് ട്വന്റിഫോറിനോട് പറഞ്ഞു. തന്റെ സഹോദരി അമ്പിളി ജേക്കബ് മത്സരിക്കുന്ന കാര്യം ഇത് വരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി. തെരെഞ്ഞടുപ്പില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി വരുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ സജ്ജമാണ്. പ്രകടനപത്രിക തയാറാക്കുകയാണ് ഇപ്പോള്‍. ജനകീയമായ ഒരു പ്രകടനപത്രികയായും അവതരിപ്പിക്കുക. യുഡിഎഫിന് യാതൊരു ആശങ്കയുമില്ല. ഒരു ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സീറ്റുകളെ സംബന്ധിച്ച് പാര്‍ട്ടി കമ്മിറ്റി ആലോചിച്ചിട്ടുണ്ട്. യുഡിഎഫ് സീറ്റ് ചര്‍ച്ചയ്ക്കായി വിളിക്കുമ്പോള്‍ ഇക്കാര്യം ഉന്നയിക്കും. അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് കരുതുന്നത്. ജോസ് കെ. മാണി യുഡിഎഫ് വിട്ടുപോയത് ഒരു പ്രതിസന്ധിയായി കാണുന്നില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു.

Story Highlights – Assembly elections; Kerala Congress Jacob Group wants more seats

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top