സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: ജോസ് കെ. മാണി

സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ജോസ് കെ. മാണി. സര്‍ക്കാരിന് മുന്നില്‍ പല പരാതികളും വരും. അത് അന്വേഷിച്ചെന്നിരിക്കും. നേരത്തെയും തെരഞ്ഞെടുപ്പ് കാലത്ത് സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
അതേസമയം, ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ സിബിഐ അന്വേഷണം നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് എല്‍ഡിഎഫ് ശക്തമായ ആയുധമാക്കും. സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചായിരിക്കും യുഡിഎഫ് പ്രതിരോധം തീര്‍ക്കുക. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള പൊടിക്കൈ മാത്രമാണ് സിബിഐ അന്വേഷണ ശുപാര്‍ശയെന്നായിരിക്കും യുഡിഎഫിന്റെ നിലപാട്. ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനായിരിക്കും ശ്രമം. പിണറായി വിജയന്റെ പൊലീസ് സംഘം നാലര വര്‍ഷത്തിലേറെ അന്വേഷിച്ചിട്ടും തുമ്പുണ്ടാക്കാനായില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടും.
Story Highlights – solar case Jose K. Mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here