നിയമസഭാ തെരഞ്ഞെടുപ്പ്; മത്സര രംഗത്തേക്കില്ലെന്ന സൂചന നൽകി മുല്ലപ്പള്ളി രാമചന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തേക്കില്ലെന്ന സൂചന നൽകി മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ താൻ തന്നെ നയിക്കണമെന്നാണ് ഹൈക്കമാൻഡ് തീരുമാനം. താൻ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കെപിസിസി പ്രസിഡൻറായി തുടരുമെന്നും ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽക്കാനാകില്ലെന്നും മുല്ലപ്പള്ളി വടകരയിൽ പറഞ്ഞു.
കെപിസിസി പ്രസിഡൻറ് പദവിയിൽ താത്പര്യമറിയിച്ചു കൊണ്ടുള്ള കെ സുധാകരൻ എംപിയുടെ പ്രതികരണത്തിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ താൻ തന്നെ നയിക്കണമെന്നാണ് ഹൈക്കമാൻഡ് തീരുമാനം. താൻ തുടരുന്നതിൽ കെ സുധാകരനും മറ്റൊരു അഭിപ്രായം ഉണ്ടാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Also : കെ സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും; പ്രഖ്യാപനം ഉടന്‍
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളിക്കളയാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ മുല്ലപ്പള്ളിയുടെ പ്രതികരണങ്ങൾ. കൊയിലാണ്ടി, കൽപ്പറ്റ മണ്ഡലങ്ങളിൽ ഏതെങ്കിലുമൊന്നിൽ മത്സരിക്കുമെന്നും ഇതോടെ കെപിസിസി അധ്യക്ഷ സ്ഥാനം കെ സുധാകരൻ ഏറ്റെടുക്കുമെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനം.
Story Highlights – Mullappally Ramachandran hinted that he would not contest in assembly elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here