ഓരോ ഇന്ത്യക്കാരന്റേയും ആത്മാവ് വേദനിച്ച ദിനം; ഉത്തരവാദി കേന്ദ്രം: കെ. സി വേണുഗോപാൽ

കർഷക റാലിയെ അടിച്ചമർത്തിയ ഡൽഹി പൊലീസ് നടപടിയെ വിമർശിച്ച് കെ. സി വേണുഗോപാൽ. ഓരോ ഇന്ത്യക്കാരന്റേയും ആത്മാവ് വേദനിച്ച ദിനമാണ് ഇന്നെന്ന് കെ. സി വേണുഗോപാൽ പറഞ്ഞു. കർഷകർക്കെതിരെ നടന്ന ആക്രമണങ്ങൾക്ക് കേന്ദ്രസർക്കാർ മാത്രമാണ് ഉത്തരവാദി. പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു.
ജയ് ജവാൻ, ജയ് കിസാൻ എന്ന മുദ്രാവാക്യം മുഴങ്ങുന്ന രാജ്യത്ത് റിപ്പബ്ലിക് ദിനത്തിൽ കർഷകർക്ക് കൊടുക്കേണ്ട സമ്മാനമാണോ ഇതെന്ന് വേണുഗോപാൽ ചോദിച്ചു. ലോകത്തിന്റെ മുന്നിൽ രാജ്യം നാണംകെട്ടു. ഇനിയെങ്കിലും നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. വിവാദ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണം. കർഷകർക്ക് നീതി ലഭിക്കണമെന്നും കെ. സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
Story Highlights – Farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here