കോഴിക്കോട് ബീച്ചിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു; ഒരാൾ മരിച്ചു

drowned

കോഴിക്കോട് ബീച്ചിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെയാണ് കടലിൽ കുളിക്കാനിറങ്ങിയ യുവാക്കൾ അപകടത്തിൽ പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബീച്ചിൽ വാട്ടർ സ്പോർട്സിൽ ഏർപ്പെട്ടിരുന്ന യുവാക്കൾ രക്ഷാപ്രവർത്തനത്തിനിറങ്ങി.

തിരച്ചിലിനൊടുവിൽ രണ്ട് പേരെ കണ്ടെടുത്തെങ്കിലും ഒരാൾ മരിച്ചു. വയനാട് നടവയൽ സ്വദേശി പതിനെട്ട് വയസുള്ള ജെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ അജയ് മെഡിക്കൽ കോളജ് ചികിത്സയിലാണ്. തിരയിൽ അകപ്പെട്ട അർഷാദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവ സ്ഥലത്ത് കോസ്റ്റഗാർഡും പൊലീസും ഫയർഫോഴ്‌സും തിരച്ചിൽ തുടരുകയാണ്.

Story Highlights – one drowned to death in kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top