പതിനെട്ട് സ്ത്രീകളെ മൃഗീയമായി കൊന്ന സൈക്കോ കില്ലർ അറസ്റ്റിൽ

പതിനെട്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ സൈക്കോ കില്ലർ അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. മൈന രാമലു എന്ന ആളാണ് അറസ്റ്റിലായത്. ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സിന്റെയും രാച്ചക്കണ്ട പൊലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൃഗീയമായാണ് ഇയാൾ സ്ത്രീകളെ കൊലപ്പെടുത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ പലരും അജ്ഞാതരാണ്. കൊല്ലപ്പെട്ട സ്ത്രീകളിൽ പലരേയും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
മേഡക്, സൈബരാബാദ്, രാച്ചക്കണ്ട പ്രദേശങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ദിവസ വേതന തൊഴിലാളിയായി പ്രവർത്തിക്കുന്ന രാമലു ഹൈദരാബാദിലെ ബോരബന്ദയിലാണ് താമസിച്ചിരുന്നത്. നേരത്തെ 21 തവണ രാമലുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ 16 എണ്ണം കൊലപാതകങ്ങളും നാലെണ്ണം മോഷണ കേസുകളുമായിരുന്നു.
Story Highlights – Psycho killer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here