പ്രമേഹവും രക്തസമ്മർദവും നിയന്ത്രണവിധേയം; എം. വി ജയരാജന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. പ്രമേഹവും ഉയർന്ന രക്ത സമ്മർദ്ദവും മരുന്നിലൂടെ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ സി-പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ സാധാരണ നിലയിലേക്ക് ക്രമീകരിച്ചു. അടുത്ത രണ്ടുദിവസത്തെ ആരോഗ്യപുരോഗതി ഏറെ പ്രധാനമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ഇന്നും പരിശോധന നടത്തി. നിലവിൽ പരിയാരം മെഡിക്കൽ കോളജിലാണ് എം.വി ജയരാജൻ ചികിത്സയിലുള്ളത്. കൊവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചതിനെ തുടർന്നാണ് ഇക്കഴിഞ്ഞ 20ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Story Highlights – M V Jayarajan, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here