Advertisement

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് നല്‍കി വനിതാ ലീഗ്

January 26, 2021
1 minute Read

തെരഞ്ഞെടുപ്പില്‍ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് നല്‍കി വനിതാ ലീഗ്. പ്രായവും പക്വതയുമുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മതിയെന്നാണ് വനിതാ ലീഗ് നിലപാട്. ലീഗ് സംസ്ഥാന അധ്യക്ഷ സുഹറാ മമ്പാടിന്റെ ഉള്‍പ്പെടെ പേരുകളാണ് വനിതാ ലീഗ് നേതൃത്വം മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. ഇത്തവണ ഒരു സീറ്റില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ലീഗ് തീരുമാനമെടുത്തതിന് പിന്നാലെയാണ് വനിതാലീഗ് നീക്കം.

എം.കെ. മുനീറിന്റെ മണ്ഡലമായ കോഴിക്കോട് സൗത്തില്‍ നിന്ന് മുനീര്‍ മാറുന്നതോടെ ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥിയായി യുവവനിതാ മുഖമെത്തുമെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനിതാലീഗ് തങ്ങളുടെ നിലപാട് മാതൃസംഘടനയെ അറിയിച്ചത്. പ്രായവും പക്വതയുമുള്ള മുതിര്‍ന്ന നേതാക്കളെ വനിതാ ലീഗിന് സീറ്റുണ്ടെങ്കില്‍ പരിഗണിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി നിലപാട്. മത്സരിക്കാന്‍ യോഗ്യരായ നേതാക്കളുടെ പട്ടികയും വനിതാലീഗ് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന് കൈമാറി. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറാ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിനാ റഷീദ്, സംസ്ഥാന സെക്രട്ടറി പി. കുല്‍സു എന്നിവരുടെ പേരുകളാണ് വനിതാ ലീഗ് നല്‍കിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുളള ചിലര്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് മുന്നോട്ട് പോയതില്‍ വനിതാ ലീഗിന് അമര്‍ഷമുണ്ട്. ഇതാണ് സംസ്ഥാന നേതൃത്വത്തെ തങ്ങളുടെ നിലപാട് നേരിട്ടറിയിക്കാന്‍ വനിതാ ലീഗിനെ പ്രേരിപ്പിച്ചത്. 1996ല്‍ ഖമറുന്നീസ അന്‍വ്വര്‍ മത്സരിച്ചതിന് ശേഷം ലീഗില്‍ നിന്ന് മറ്റൊരു വനിതാ സ്ഥാനാര്‍ത്ഥി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. ഇത്തവണ വനിതകള്‍ക്ക് സീറ്റ് നല്‍കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിനും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ്.

Story Highlights – Women’s League candidates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top