നിയമസഭാ തിരഞ്ഞെടുപ്പ്; മേഖലാ ജാഥകളുമായി എൽഡിഎഫ്

Assembly elections LDF rallies

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മേഖലാ ജാഥകളുമായി എൽഡിഎഫ്. വടക്കൻ മേഖല ജാഥ എ വിജയരാഘവന്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും ആരംഭിക്കും. തെക്കൻ മേഖല ജാഥ ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ എറണാകുളത്താണ് തുടക്കം. ജാഥ പുരോഗമിക്കുന്നതിനിടെ സീറ്റു വിഭജനത്തിനായുള്ള ഉഭയകക്ഷി ചർച്ചകളും നടക്കും. സീറ്റ് ചർച്ചകൾ വേഗത്തിൽ ആരംഭിക്കണമെന്ന് യോഗത്തിൽ എൻസിപി ആവശ്യപ്പെട്ടു. ഇടതു മുന്നണി വിടില്ലെന്നും സീറ്റുകളുടെ കാര്യത്തിൽ ശരദ് പവാറിൻ്റെ നിലപാട് അംഗീകരിക്കുമെന്നും ടിപി പീതാംബരൻ മാധ്യമങ്ങളോട് പറഞ്ഞു.

Further updates soon

Story Highlights – Assembly elections; LDF with regional rallies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top