കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു

കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് കൂടിക്കാഴ്ച നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കവും സീറ്റ് വിഭജനവും ചര്‍ച്ചയാകും. പി.കെ. കുഞ്ഞാലിക്കുട്ടിയും യോഗത്തില്‍ പങ്കെടുക്കും. ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള പ്രാധമിക ചര്‍ച്ചകള്‍ നടന്നേക്കും.

അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗില്‍ നിന്ന് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇത്തവണ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. യൂത്ത് ലീഗില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയതായും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights – Congress leaders meets Panakkad Hyderali Shihab thangal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top