‘പൊക്കക്കുറവിന്റെ പേരിൽ പീറ്റേഴ്സൺ അധിക്ഷേപിച്ചിരുന്നു’; വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലണ്ട് താരം

ഇംഗ്ലണ്ടിൻ്റെ മുൻ സൂപ്പർ താരം കെവിൻ പീറ്റേഴ്സണെതിരെ ഗുരുതര ആരോപണവുമായി മുൻ ഇംഗ്ലണ്ട് താരം ജെയിംസ് ടെയ്ലർ. പീറ്റേഴ്സൺ തന്നെ അധിക്ഷേപിച്ചിരുന്നു എന്നും അതുകൊണ്ട് തന്നെ താരത്തോട് തനിക്ക് ബഹുമാനം ഇല്ലെന്നും ടെയ്ലർ പറഞ്ഞു. സ്പോട്ടിഫൈയിലെ ഒരു പോഡ്കാസ്റ്റിലാണ് മുൻ ഇംഗ്ലണ്ട് താരത്തിൻ്റെ ആരോപണം.
2012ൽ ദക്ഷിണാഫ്രിക്കതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറിയ സമയത്തെ അനുഭവങ്ങളാണ് ടെയ്ലർ വെളിപ്പെടുത്തിയത്. അഞ്ചടി ആറിഞ്ച് ഉയരമുള്ള താൻ ദേശീയ ടീമിൽ കളിക്കാൻ അർഹനല്ല എന്ന് പീറ്റേഴ്സൺ പറയുമായിരുന്നു എന്ന് അദ്ദേഹം ആരോപിക്കുന്നു. അതുകൊണ്ട് എനിക്ക് പ്രശ്നമൊന്നും തോന്നിയില്ല. കാരണം പീറ്റേഴ്സണെ ഞാൻ ബഹുമാനിച്ചിരുന്നില്ല. അലിസ്റ്റർ കുക്കോ ആൻഡ്രൂ സ്ട്രോസോ അപ്രകാരം എന്നെ അധിക്ഷേപിച്ചിരുന്നെങ്കിൽ എനിക്ക് വിഷമം തോന്നിയേനെ. ഒരു ക്രിക്കറ്റർ എന്ന നിലയിൽ പീറ്റേഴ്സൺ ഇതിഹാസമാണ്. പക്ഷേ, ഒരു മനുഷ്യൻ എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നില്ലെന്നും ടെയ്ലർ പറഞ്ഞു. മത്സരത്തിൽ പീറ്റേഴ്സണുമായി 147 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായ ടെയ്ലർ അന്ന് 34 റൺസാണ് നേടിയത്.
2014ൽ തൻ്റെ ആത്മകഥയിലൂടെ പീറ്റേഴ്സൺ ടെയ്ലറെ സമാനമായ രീതിയിൽ അവഹേളിച്ചത് വിവാദമായിരുന്നു. അച്ഛന് പൊക്കം കുറവാണെന്നും അതുകൊണ്ട് ടെയ്ലറും അതുപോലെയായെന്നും പീറ്റേഴ്സൺ എഴുതി. ലോകത്തിലെ ഏറ്റവും മികച്ച ഒരു ബൗളിംഗ് അറ്റാക്കിനെതിരെ കളിക്കുമ്പോൾ മികച്ച താരങ്ങൾ ടീമിലുണ്ടാവണം എന്നും പീറ്റേഴ്സൺ കുറിച്ചിരുന്നു.
Story Highlights – Ex-England star reveals how Kevin Pietersen bullied him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here