കുന്നംകുളത്ത് വൻ തീപിടുത്തം

fire breakout in kunnamkulam

തൃശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം. പുലർച്ചെ നാലരയോടെയാണ് യേശുതാസ്തി റോഡിലുള്ള ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചത്. ഫയർ ഫോഴ്സിൻ്റെ അഞ്ചു യൂണിറ്റുകളെത്തി തീയണച്ചു. സ്ഥാപനത്തിന്റെ പുറക് വശത്ത് നിന്നാണ് തീപിടുത്തമുണ്ടായത്. എന്നാൽ തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

Further Updates Soon

Story Highlights – fire breakout in kunnamkulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top