രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ രാജ്യത്ത് പെട്രോളിന് രണ്ട് രൂപ 55 പൈസയും ഡീസലിന് രണ്ട് രൂപ 71 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 86 രൂപ 46 പൈസയായി. ഡീസല്‍ വില ഇന്ന് 80രൂപ 67 പൈസയായി.
കോഴിക്കോട് പെട്രോള്‍ വില 86 രൂപ 51 പൈസ, ഡീസല്‍ വില 80 രൂപ 74 പൈസ, തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 88 രൂപ 33 പൈസ, ഡീസലിന് 82 രൂപ 40 പൈസ എന്നിങ്ങനെയാണ് വില. പതിവ് തെറ്റാതെയുള്ള ഇന്ധനവില വര്‍ധനവ് ജനജീവിതം ദുരിതത്തില്‍ ആക്കുന്നുണ്ട്.
ഇന്ധനവില വര്‍ധനവിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ധന വില ഇത്രയധികം കൂടുന്നത്.
Story Highlights – Fuel prices have risen again in the country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here