കൈകാട്ടി വാഹനം തടഞ്ഞു; രാഹുൽ ഗാന്ധിയെ ബേക്കറിയിലേയ്ക്ക് ക്ഷണിച്ച് നാട്ടുകാർ; വിഡിയോ

മലപ്പുറം വണ്ടൂരിൽ നിന്ന് വയനാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനം തടഞ്ഞ് ബേക്കറിയിലേയ്ക്ക് ക്ഷണിച്ച് നാട്ടുകാർ. വഴിയിൽ കാത്തു നിന്ന ജനക്കൂട്ടം വാഹനം കൈകാട്ടി നിർത്തുകയും ബേക്കറിയിലേയ്ക്ക് ആനയിക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ വൈറലായി.
അപ്രതീക്ഷിതമായി തൊട്ടു മുന്നില്‍ എത്തിയ വി.വി.ഐ.പിയെ കണ്ട അമ്പരപ്പിലായിരുന്നു കടയിലുള്ളവർ. രാഹുലിന് ഷേക്ക് ഹാന്‍ഡ് നല്‍കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ജനക്കൂട്ടം തിരക്കുകൂട്ടുന്നത് വിഡിയോയിൽ കാണാം.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മറ്റ് പ്രാദേശിക നേതാക്കളും രാഹുലിന് ഒപ്പമുണ്ടായിരുന്നു.
Story Highlights – Rahul gandhi
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.