സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍

ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ. കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപ്പോളോയിലെ സിസിയു 142 യൂണിറ്റിൽ ചികിത്സയിലാണ് അദ്ദേഹം.
ഗാംഗുലിയുടെ ഇസിജി റിപ്പോർട്ടിൽ നേരിയ വ്യതിയാനമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ജനുവരി 2ന് നെഞ്ചുവേദനയെ തുടർന്ന് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊൽക്കത്തിയിലെ ഗുഡ് ലാന്റ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് അന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഇതിന് പിന്നാലെ വീണ്ടും ദേഹാസ്വസാസ്ഥ്യത്തെ തുടർന്നാണ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Story Highlights – Sourav Ganguli hospitalized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here