കളിയാക്കിയത് ചോദ്യം ചെയ്തു; കൊല്ലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനം

കളമശേരി മോഡല്‍ ആക്രമണം കൊല്ലത്തും. കരിക്കോട് സ്വദേശികളായ എട്ടാംക്ലാസുകാരനും ഒന്‍പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. കരിങ്കല്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന് മര്‍ദനമേറ്റ കുട്ടി പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലം പേരൂര്‍ കല്‍ക്കുളത്താണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് കൂട്ടുകാരെ മര്‍ദ്ദിച്ചത്. കുട്ടികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇക്കഴിഞ്ഞ 24 ാം തിയതിയാണ് സംഭവം നടന്നത്. ഇന്നലെയാണ് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ സംഭവം അറിഞ്ഞത്. ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ മൊഴി അടക്കം പൊലീസ് രേഖപ്പെടുത്തും.

Story Highlights – Students brutally beaten by friends in Kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top