ഗാസിപൂരിൽ 144 പ്രഖ്യാപിച്ചു; രാജേഷ് ടിക്കായത്ത് നിരാഹാരസമരം ആരംഭിച്ചു

144 declared in gazipur

ഗാസിപൂരിൽ 144 പ്രഖ്യാപിച്ചു. കർഷക സംഘടന നേതാവ് രാജേഷ് ടിക്കായത്ത് നിരാഹാരസമരം ആരംഭിച്ചു.

കർഷക സംഘടനകളും പൊലീസുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഗാസിപുരിൽ തുടരാൻ അനുവദിക്കണമെന്ന് സമരക്കാരുടെ ആവശ്യം പൊലീസ് തള്ളി.

ഗാസിപൂർ ഉടൻ വിടണമെന്ന് പൊലീസ് പറഞ്ഞു. പിൻമാറാൻ തയ്യാറായില്ലെങ്കിൽ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കേണ്ടി വരുമെന്നും പൊലീസ് പറഞ്ഞു. എന്നാൽ കർഷക സംഘടനകൾ പിന്മാറാൻ തയാറാകാതിരുന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്.

അതിനിടെ സമരക്കാർക്കെതിരെ പൊലീസ് യുഎപിഎ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. റിപബ്ലിക് ദിന സംഘർഷത്തിന് പിന്നിൽ കൃത്യമായ ആസൂത്രമണമുണ്ടെന്നും കർഷക സംഘടനകൾക്ക് വ്യക്തമായ പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

Story Highlights – 144 declared in gazipur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top