ആലപ്പുഴ ബൈപാസ് ഉദ്ഘാടനം; കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് മാര്‍ച്ച്

ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനു കെ.സി. വേണുഗോപാല്‍ എംപിയുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചില്ലെന്നാരോപിച്ച് ആലപ്പുഴ ജില്ലകമ്മറ്റിയുടെ നേതൃത്വത്തില്‍ ഉദ്ഘാടന വേദിക്കരികിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് എസ്ഡി കോളജിന് സമീപം പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. മാര്‍ച്ച് ഡിസിസി പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്തു.

Story Highlights – Alappuzha bypass – congress March

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top