നിയമസഭ തെരഞ്ഞെടുപ്പ്; തൃശൂരില്‍ അഞ്ച് സീറ്റില്‍ സിപിഐയും എട്ട് സീറ്റില്‍ സിപിഐഎമ്മും മത്സരിക്കും

നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ ഇത്തവണ അഞ്ച് സീറ്റില്‍ സിപിഐയും എട്ട് സീറ്റില്‍ സിപിഐഎമ്മുമാണ് മത്സരിക്കുക. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ 13 ഇല്‍ 12 സീറ്റിലും ഇടതുമുന്നണി ജയിച്ചു കയറിയിരുന്നു. ഇക്കുറി കഴിഞ്ഞ തവണ നഷ്ടപെട്ട വടക്കാഞ്ചേരി അടക്കം മുഴുവന്‍ സീറ്റിലും മികച്ച വിജയ സാധ്യത ഉണ്ടെന്നാണ് ഇടതു മുന്നണിയുടെ വിലയിരുത്തല്‍.
തൃശൂരില്‍ ഇടതുമുന്നണിക്ക് കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഒരു സീറ്റ് കൂടി വീണ്ടെടുക്കല്‍ ലക്ഷ്യമിട്ടാണ് ഇത്തവണ പ്രചാരണം. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്ന സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം കെ.രാധാകൃഷ്ണനെയും, സംസ്ഥാന കമ്മിറ്റിയംഗം എം.കെ.കണ്ണനെയും ഇത്തവണ മത്സരിപ്പിക്കാന്‍ സിപിഐഎം ആലോചിക്കുന്നുണ്ട്. ഇരിങ്ങാലക്കുടയില്‍ കെ.യു. അരുണന് പകരമായിട്ടാണ് എം.കെ.കണ്ണനെ പരിഗണിക്കുന്നത്. മന്ത്രി എ.സി. മൊയ്തീന്‍ കുന്നംകുളത്തും, കെ.വി.അബ്ദുള്‍ഖാദര്‍ ഗുരുവായൂരിലും, ചീഫ് വിപ്പ് കെ.രാജന്‍ ഒല്ലൂരിലും, മന്ത്രി സി.രവീന്ദ്രനാഥ് പുതുക്കാടും തുടരുമെന്നാണ് സൂചന. കഴിഞ്ഞ തവണ 43 വോട്ടിന് നഷ്ടമായ വടക്കാഞ്ചേരി തിരിച്ചു പിടിക്കാന്‍ യുവനേതാവ് സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ പേരിനാണ് മുന്‍തൂക്കം. ലൈഫ് മിഷന്‍ വിവാദ പശ്ചാത്തലത്തില്‍ വടക്കാഞ്ചേരിയില്‍ വിജയിക്കേണ്ടത് അനിവാര്യമാണ് സിപിഐഎമ്മിന്. തൃശൂര്‍ മണ്ഡലത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ തന്നെ മത്സരിക്കണമെന്നതാണ് പൊതു താല്പര്യമെങ്കിലും കഴിഞ്ഞ തവണ സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക ഇളവോടെയാണ് മത്സരിച്ചത്.
ചാലക്കുടിയില്‍ ബി.ഡി. ദേവസ്യയെ തന്നെ വീണ്ടും കളത്തിലിറക്കാനാണ് സാധ്യത. കൊടുങ്ങല്ലൂരില്‍ വി.ആര്‍.സുനില്‍കുമാര്‍ തന്നെയാണ് സിപിഐ പട്ടികയിലുള്ളത്. കൈപ്പമംഗലത്ത് ഇ.ടി.ടൈസണ്‍ തുടര്‍ന്നേക്കും. നാട്ടികയില്‍ രണ്ട് തവണ വിജയിച്ച ഗീത ഗോപിയെ മാറ്റിയേക്കും. പകരം ആരെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മണലൂരില്‍ ഇടതുമുന്നണിയുടെ മുരളി പെരുന്നെല്ലി തന്നെ തുടര്‍ന്നേക്കും. മറ്റ് മാനദണ്ഡങ്ങള്‍ മാറ്റിവച്ച് വിജയം മാത്രം ലക്ഷ്യം വച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമായിരിക്കും ഇത്തവണ ഇടതു മുന്നണിയില്‍ നിന്നുണ്ടാവുക.
Story Highlights – Assembly elections; In Thrissur CPI – CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here