ഡോ.എൻ.ജയദേവൻ സ്മാരക സംസ്ഥാനതല ഇന്റർ കോളജിയറ്റ് പ്രസംഗ മത്സരം; രജിസ്ട്രേഷൻ ആരംഭിച്ചു

ഡോ.എൻ.ജയദേവൻ സ്മാരക സംസ്ഥാനതല ഇന്റർ കോളജിയറ്റ് പ്രസംഗ മത്സരം ഫെബ്രുവരി 6ന്. കൊല്ലം ശ്രീനാരായണ കോളജിലാണ് മത്സരം നടക്കുന്നത്.
കൊല്ലം ശ്രീനാരായണ കോളജിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനും, പ്രഭാഷകനുമായിരുന്ന ഡോ.എൻ ജയദേവന്റെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് മത്സരം നടക്കുന്നത്. പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റും ഡോ.എൻ.ജയദേവനൻ ഫൗണ്ടേഷനും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഓരോ കോളജിൽ നിന്നും മൂന്ന് പേർക്ക് വീതമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഫെബ്രുവരി 02 ആണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം :
ശരത് എസ് ആർ (കൺവീനർ)– 9497361616
ഡോ. പ്രജീഷ് പിപി (കൺവീനർ) – 9946838947
Story Highlights – dr.jayadevan memorial state level inter collegiate elocution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here