നാക് കൗൺസിൽ പ്രതിക്കൂട്ടിൽ: ഒന്നര വർഷത്തിനിടെ 200 സ്ഥാപനങ്ങളുടെ ഗ്രേഡ് കുറച്ചതിൽ അന്വേഷണം വേണമെന്ന് ആവശ്യം

രാജ്യത്ത് സർവകലാശാലകൾക്കും കോളേജുകൾക്കും അംഗീകാരം നൽകുന്ന നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ ഒന്നര വർഷത്തിനിടെ 200 ഓളം സ്ഥാപനങ്ങളുടെ ഗ്രേഡ് താഴ്ത്തി. ഇതോടെ മൂല്യനിർണയത്തിൽ വിമർശനങ്ങൾ ശക്തമായി ഉയരുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് രണ്ട് മുൻ വിസിമാർ രംഗത്ത് വന്നു.
കോനേരൂ ലക്ഷ്മയ എജുക്കേഷൻ ഫൗണ്ടേഷൻ എന്ന ആന്ധ്രപ്രദേശിലെ കല്പക സർവ്വകലാശാലയ്ക്ക് ഉയർന്ന ഗ്രേഡ് നൽകാൻ കൈക്കൂലി നൽകി എന്ന പരാതിയിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. നാക് ഉപദേഷ്ടാവ് എം ഡി ശ്യാം സുന്ദർ, 7 ക്യാമ്പസുകളിലേക്ക് പരിശോധനയ്ക്കായി കൗൺസിൽ അയച്ച മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2023 ജൂലൈ ഓഗസ്റ്റ് മാസങ്ങൾക്കിടയിൽ രാജ്യത്തെ 400 ഓളം സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടന്നത്. ഇവയിൽ പാതിയോളം എണ്ണത്തിന്റെ ഗ്രേഡ് താഴ്ത്തിയിരുന്നു.
ഇത്തരത്തിൽ ഗ്രേഡ് താഴ്ത്തിയ സ്ഥാപനങ്ങളിൽ സർക്കാർ സ്വകാര്യസ്ഥാപനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. എ++, എ+, എ, ബി++, ബി+, ബി, സി ഗ്രേഡുകളാണ് സാധാരണ നാക് നൽകാറുള്ളത്. ഓരോ അഞ്ചുവർഷത്തിലും ആണ് മൂല്യംനിർണയം നടത്തുന്നത്. സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ഈ മൂല്യനിർണയം അത്യാവശ്യമല്ല.
Story Highlights : NAAC under scanner for low ratings spark concern over integrity of assessment process for colleges
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here