എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 20,440 പേര്‍ക്ക്

എറണാകുളം ജില്ലയില്‍ കൊവിഡ് ആശങ്ക ഒഴിയുന്നില്ല. ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 20,440 പേര്‍ക്ക്. രോഗം പിടിപെട്ടതിലേറെയും ചെറുപ്പക്കാരാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 12,842 യുവാക്കള്‍ക്കാണ് കൊവിഡ് രോഗം പിടിപെട്ടത്. ഇതിലേറെയും പശ്ചിമകൊച്ചിയില്‍ നിന്നുള്ളവരായിരുന്നു.
ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 10,882 ആണ്. ഈ ഒരു മാസത്തിനിടെ ആറ് തവണ രോഗികളുടെ എണ്ണം 1000 പിന്നിട്ടു. ജില്ലയില്‍ ജാഗ്രത കൈവിട്ടതാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ കടുത്ത നടപടികളുമായി മുന്നോട്ടു പോകാനാണ് ജില്ലാ ഭരണകൂടവും തീരുമാനിച്ചിരിക്കുന്നത്.
Story Highlights – Ernakulam district covid
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.