ന്യൂസ് ഫീഡില്‍ രാഷ്ട്രീയം കുറയ്ക്കാനുള്ള തീരുമാനവുമായി ഫേസ്ബുക്ക്

ന്യൂസ് ഫീഡില്‍ രാഷ്ട്രീയം കുറയ്ക്കാനുള്ള നിര്‍ണായക തീരുമാനവുമായി ഫേസ്ബുക്ക്. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ രാഷ്ട്രീയ വിയോജിപ്പുകളും ഭിന്നതകളും പ്രകടിപ്പിക്കുകയും അഭിപ്രായപ്രകടനങ്ങള്‍ അതിരുകടക്കുകയും ചെയ്യുന്നത് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇങ്ങനെ ഉപയോക്താക്കള്ക്കിടയിലുണ്ടാകുന്ന വിദ്വേഷവും അകല്‍ച്ചയും കുറയ്ക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്നും അല്‍ഗോരിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും ഫേസ്ബുക്ക് മേധാവി പറഞ്ഞു.
വ്യക്തികള്‍ രാഷ്ട്രീയ ഗ്രൂപ്പുകളില്‍ അംഗമാകുന്നത് പ്രോത്സാഹിപ്പിക്കില്ല. ഗ്രൂപ്പ് സജഷനുകളില് നിന്ന് രാഷ്ട്രീയ ഗ്രൂപ്പ് ഒഴിവാക്കും. അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തിന് ശേഷം ഫേസ്ബുക്ക് ഈ മാറ്റം നടപ്പാക്കിയിരുന്നു. ഈ മാറ്റം ആഗോളതലത്തിലും നടപ്പില്‍ വരുത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.
Story Highlights – Facebook plans to reduce political content in the News Feed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here