Advertisement

ചെങ്കോട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി കര്‍ഷക സംഘടനകള്‍

January 28, 2021
2 minutes Read

ചെങ്കോട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി കര്‍ഷക സംഘടനകള്‍. പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചെങ്കോട്ടയിലെ സംഭവ വികാസങ്ങളെന്ന് സംയുക്ത കിസാന്‍ മുക്തി മോര്‍ച്ച ആരോപിച്ചു.

അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളില്‍ ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്.എന്‍. ശ്രീവാസ്തവ പറഞ്ഞു. ഇതുവരെ പത്തൊന്‍പത് പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അറസ്റ്റുകളിലേക്ക് ഇന്ന് പൊലീസ് കടന്നേക്കും.

ധാരണകള്‍ ലംഘിച്ചതിന് നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം അറിയിക്കാന്‍ ആവശ്യപ്പെട്ട് കര്‍ഷക നേതാവ് ദര്‍ശന്‍ പാലിന് നോട്ടീസ് അയച്ചു. അതേസമയം, ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം അറുപത്തിനാലാം ദിവസത്തിലേക്ക് കടന്നു.

Story Highlights – Farmers’ organizations have demanded an inquiry into the Red Fort incident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top