രാഹുല്‍ ഗാന്ധി ഇന്ന് വയനാട് ജില്ലയില്‍ പര്യടനം നടത്തും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തിലെത്തിയ രാഹുല്‍ഗാന്ധി ഇന്ന് വയനാട് ജില്ലയില്‍ പര്യടനം നടത്തും. ഇന്നലെ രാത്രിയോടെ കല്‍പറ്റ ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്‍ഗാന്ധി യുഡിഎഫ് കണ്‍വന്‍ഷനുകളിലും മറ്റ് പൊതുപരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ യുഡിഎഫ് നേതാക്കളുമായും രാഹുല്‍ ആശയവിനിമയം നടത്തും.

ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലേയും പാര്‍ട്ടി പ്രതിനിധികളുമായി രാഹുല്‍ പ്രത്യേകം ചര്‍ച്ച നടത്തും. രാഹുലിനൊപ്പം യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളും ഇന്ന് ജില്ലയിലെത്തും. പരിപാടികള്‍ പൂര്‍ത്തിയാക്കി വൈകീട്ട് കണ്ണൂര്‍ വിമാനത്താവളം വഴി പ്രത്യേക വിമാനത്തില്‍ രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

Story Highlights – Rahul Gandhi – Wayanad district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top