‘ബെഞ്ചിലിരിക്കാനാവില്ല, ക്രിക്കറ്റ് കളിക്കണം’; ടോം ബാന്റൺ ഐപിഎലിൽ നിന്ന് വിട്ടുനിന്നേക്കും

ഇംഗ്ലണ്ട് യുവതാരം ടോം ബാൻ്റൺ വരുന്ന ഐപിഎൽ സീസണിൽ നിന്ന് വിട്ടുനിന്നേക്കും. തനിക്ക് ബെഞ്ചിൽ ഇരിക്കാനാവില്ലെന്നും ക്രിക്കറ്റ് കളിക്കണമെന്നുമാണ് ബാൻ്റൺ പറഞ്ഞത്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ഉൾപ്പെട്ടിരുന്ന താരം ആകെ രണ്ട് മത്സരങ്ങളിലേ കളിച്ചിരുന്നുള്ളൂ. ഇതിൻ്റെ അടിസ്ഥാനത്തിനാണ് ബാൻ്റണിൻ്റെ പ്രതികരണം.
“കഴിഞ്ഞ വർഷം ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഈ ടൂർണമെൻ്റുകളൊക്കെ നന്നായിരുന്നു. പക്ഷേ, പല ടൂർണമെൻ്റുകളിലും ഞാൻ ബെഞ്ചിലിരിക്കുകയായിരുന്നു. ക്രിക്കറ്റ് കളിക്കുന്നതും ബാറ്റ് ചെയ്യുന്നതും ഞാൻ കിസ് ചെയ്തു. ഐപിഎലിനു പകരം സോമർസെറ്റിനായി റെഡ് ബോൾ ക്രിക്കറ്റ് കളിക്കണമെന്നാണ് ആഗ്രഹം. സോമർസെറ്റിനായി കുറച്ച് റെഡ് ബോൾ ക്രിക്കറ്റ് കളിക്കാനാണ് ഇപ്പോൾ തോന്നുന്നത്. കാരണം, ഇപ്പോൾ റെഡ് ബോൾ ക്രിക്കറ്റ് മിസ് ചെയ്യുകയാണ്. ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാണ് ആഗ്രഹം. എന്തായാലും ഐപിഎൽ കളിക്കണോ വേണ്ടയോ എന്നതിനെപ്പറ്റി പിന്നീട് തീരുമാനിക്കും.”- ബാൻ്റൺ പറഞ്ഞു.
Read Also : ഐപിഎൽ ലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ
വരുന്ന ഐപിഎൽ ലേലത്തിനു മുന്നോടിയായി കൊൽക്കത്ത ബാൻ്റണെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ക്രിസ് ഗ്രീൻ, സിദ്ധേഷ് ലഡ്, നിഖിൽ നായ്ക്, എം സിദ്ധാർത്ഥ് എന്നീ താരങ്ങളെയും മാനേജ്മെൻ്റ് റിലീസ് ചെയ്തു. ഐപിഎൽ ലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ വച്ച് നടക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തീയതിയും ദിവസവും അറിയിച്ചത്. അടുത്ത സീസൺ ഐപിഎൽ ഇന്ത്യയിൽ വച്ച് തന്നെ നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
Story Highlights – Tom Banton might skip IPL 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here