മരണം പ്രവചിക്കുന്ന വെബ്സൈറ്റ് സന്ദർശിച്ചു; പതിമൂന്നുകാരൻ മരിച്ച നിലയിൽ

മഹാരാഷ്ട്രയിൽ പതിമൂന്ന് വയസുള്ള വിദ്യാർത്ഥിയെ ബന്ധു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാസിക്കിലെ ജാഗൽഗാവിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയുടെ ഫോൺ പരിശോധിച്ചപ്പോൾ മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ് സന്ദർശിച്ചതായി പൊലീസ് പറഞ്ഞു.
മരണത്തിന് തൊട്ടു മുൻപ് മരണം പ്രവചിക്കുമെന്നാണ് വെബ്സൈറ്റിന്റെ അവകാശവാദം. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കുട്ടിക്ക് രക്ഷിതാക്കൾ മൊബൈൽ വാങ്ങി നൽകിയിരുന്നു. ഇതുപയോഗിച്ചാണ് വിദ്യാർത്ഥി സൈറ്റിൽ കയറി പരിശോധിച്ചത്. വെബ്സൈറ്റിന്റെ പ്രേരണയാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
കുട്ടി മൊബൈൽ ഫോണിന് അഡിക്റ്റ് ആയിരുന്നുവെന്ന് ബന്ധു പൊലീസിനോട് പറഞ്ഞു. ഏറെ സമയവും കുട്ടി മൊബൈൽ ഫോണിനൊപ്പമാണ് ചിലവഴിച്ചത്. ക്ലാസ് കഴിഞ്ഞാലും പുറത്തൊന്നും കളിക്കാൻ പോകുന്ന ശീലം കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും ബന്ധു പറഞ്ഞു.
Story Highlights – 13-year-old boy in Maharashtra surfs ‘time of death’ website, hangs self
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here