Advertisement

കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരം; നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി

January 29, 2021
2 minutes Read

കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ഷക ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമായി. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണി തുറന്നു നല്‍കും. കര്‍ഷകരെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി.

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിയിലുണ്ടായ സംഘര്‍ഷത്തെ രാഷ്ട്രപതി അപലപിച്ചു. ത്രിവര്‍ണ പതാകയെ അപമാനിച്ചത് നിര്‍ഭാഗ്യകരം. ക്രമസമാധാനം നിലനിര്‍ത്തേണ്ടത് ജനാധിപത്യത്തില്‍ സുപ്രധാനമാണെന്നും രാഷ്ട്രപതി പറഞ്ഞു.

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യ പുരോഗമിക്കുകയാണ്. നിരവധി വെല്ലുവിളികള്‍ നേരിടാനുള്ള വര്‍ഷമാണ് 2021. ബജറ്റ് സമ്മേളനം വികസനത്തില്‍ നിര്‍ണായകമാണ്. കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി. കൊവിഡ് കാലത്തെ ബജറ്റ് സമ്മേളനം സുപ്രധാനമാണ്. കൊവിഡ് മുക്തരുടെ എണ്ണത്തില്‍ രാജ്യം മുന്നിലാണ്. ഐക്യമാണ് രാജ്യത്തിന്റെ കരുത്ത്. സ്വയം പര്യാപ്ത ഇന്ത്യക്കായുള്ള പോരാട്ടമാണ് നടക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി. ദുരിതകാലത്ത് ഒരാള്‍ പോലും രാജ്യത്ത് പട്ടിണി കിടന്നില്ല. വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ പദ്ധതികള്‍ ദരിദ്രരെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിപക്ഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു.

Story Highlights – agricultural laws are historical; President in policy announcement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top