‘ബലപ്രയോഗം നടത്താതെ ഒരാൾക്ക് ഒറ്റയ്ക്ക് ഇരയുടെ വസ്ത്രങ്ങൾ നീക്കാൻ സാധിക്കില്ല’ : പീഡനക്കേസിൽ നിന്ന് പ്രതിയെ കുറ്റവിമുക്തനാക്കി ബോംബേ ഹൈക്കോടതി

പീഡനക്കേസിൽ നിന്ന് പ്രതിയെ കുറ്റ വിമുക്തനാക്കി ബോംബേ ഹൈക്കോടതിയിലെ നാഗ്പൂർ ബഞ്ച് ജഡ്ജി പുഷ്പ ഗനേഡിവാല. ഇത് മൂന്നാം തവണയാണ് പീഡനത്തിൽ ഇരയ്ക്ക് നീതി നിഷേധിക്കുന്ന സമീപനം ജഡ്ജിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ബലപ്രയോഗം നടത്താതെ ഇരയുടെ വസ്ത്രം നീക്കുവാനോ, വായിൽ തുണി തിരുകി നിശബ്ധയാക്കുവാനോ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രോസിക്യൂഷന്റെ വാദങ്ങളെ സാധൂകരിക്കാൻ മെഡിക്കൽ തെളിവുകളുമില്ലെന്ന് ജസ്റഅറിസ് പുഷ്പ പറഞ്ഞു.
2013, ജൂലൈ 26 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിക്ക് 15 വയസുള്ളപ്പോഴാണ് അയൽവാസിയായ സൂരജ് കസർകാർ പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. തുടർന്ന് പെൺകുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകുന്നതും കേസ് കോടതിയിൽ എത്തുന്നതും.
ഇരുവരും പരസ്പര സമ്മതത്തോടെയാണ് ബന്ധത്തിലേർപ്പെട്ടതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആ സമയത്ത് ഇരയുടെ വയസ് 18ന് മുകളിലായിരുന്നുവെന്നും പ്രതിഭാഗം വാദിക്കുന്നു. ഈ വാദം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ജഡ്ജിയുടെ വിധി.
മുൻപ് രണ്ട് തവണയും ഇരയ്ക്ക് നീതി നിഷേധിക്കുന് ബോംബെ ഹൈക്കോടതി വിധി വിവാദമായിരുന്നു. തൊലി തമ്മിൽ ചേരാതെ വസ്ത്രത്തിന് പുറത്തൂടെ മാറിടത്തിൽ തൊട്ടത് പോക്സോ പ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് പുഷ്പ പറഞ്ഞത്. ഇതിന് ദിവസങ്ങൾക്കകം പുറപ്പെടുവിച്ച വിധിയിൽ പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്റെ സിപ് അഴിക്കുന്നതും ലൈംഗിക അതിക്രമമല്ലെന്നായിരുന്നു നിരീക്ഷണം.
Story Highlights – Bombay HC acquits man of rape says impossible for a single man to gag victim remove her clothes without scuffle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here