തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ കൈയാങ്കളി; ഒരാള്‍ക്ക് പരുക്ക്

തിരുവനന്തപുരം കുറ്റിച്ചലില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി.യുഡിഎഫ് വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വീനറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ എ. നവാസിനെ മണ്ഡലം സെക്രട്ടറി അനില്‍കുമാറും വാര്‍ഡ് പ്രസിഡന്റ് ബിജോ ബോസും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.
യോഗ ഹാളിലെ കണ്ണാടിയില്‍ തല പിടിച്ച് ഇടിച്ചതിനെ തുടര്‍ന്ന് നവാസിന്റെ നെറ്റിയില്‍ നാല് തുന്നിക്കെട്ടുണ്ട്. കുറ്റിച്ചല്‍ മന്തിക്കുളം വാര്‍ഡില്‍ ഘടകകക്ഷിയായ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ മണ്ഡലം സെക്രട്ടറി അനില്‍ കുമാറും ബിജോ ബോസ് അടക്കമുള്ള നേതാക്കള്‍ പരസ്യമായി കാലുവാരിയെന്ന ആരോപണം ഉന്നയിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് നവാസ് പറയുന്നു.
മുന്നണിയെ ഒറ്റുകൊടുത്ത കരിങ്കാലികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിസിസി അടക്കമുള്ള മേല്‍ ഘടകങ്ങളില്‍ നവാസ് പരാതി നല്‍കിയതും പ്രകോപനത്തിന് കാരണമായി. നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ നവാസ് ഇന്ന് പൊലീസില്‍ പരാതിപ്പെടും.
Story Highlights – Congress meeting Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here