സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് മുന്നോടിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. രാവിലെ പത്തിന് തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. അടുത്ത മാസം 13ന് ആരംഭിക്കുന്ന കേരളയാത്രയുടെ ഒരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. മേഖലാ ജാഥകൾ വിജയിപ്പിക്കാനാവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കണമെന്ന നിർദ്ദേശം കീഴ്ഘടകങ്ങൾക്ക് സെക്രട്ടറിയേറ്റ് നൽകും. ലീഗുമായി ബന്ധപ്പെട്ട് എ വിജയരാഘവൻ നടത്തിയ വിവാദപ്രസ്താവനയും യോഗത്തിൽ ചർച്ചയ്ക്ക് വരാൻ സാധ്യതയുണ്ട്. സ്ഥാനാർത്ഥി മാനദണ്ഡങ്ങൾ ചർച്ച ചെയ്യാൻ അടുത്തമാസം രണ്ട് മുതൽ നാല് വരെ സിപിഐഎമ്മിന്റെ സംസ്ഥാനനേതൃയോഗങ്ങൾ ചേരുന്നുണ്ട്.
Read Also : നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി – ആര്‍എസ്എസ് സംയുക്ത യോഗം ഇന്ന് കൊച്ചിയില്‍
അതേസമയം, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് പാണക്കാട് എത്തും. രാവിലെ ഒമ്പത് മണിയോടെയാണ് മുല്ലപ്പള്ളി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ എത്തുക. ഉമ്മൻചാണ്ടിടെയും രമേഷ് ചെന്നിത്തലയുടെയും സന്ദർശനത്തിന് പിന്നാലെയാണ് മുല്ലപ്പള്ളിയും പാണക്കാട് എത്തുന്നത്. യുഡിഎഫിലെ ഉഭയകക്ഷി ചർച്ചകൾ സജീവമായിരിക്കെ മുല്ലപ്പള്ളി നടത്തുന്ന സന്ദർശനം രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തുന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലീഗ് നേതൃത്വവുമായി കെപിസിസി അധ്യക്ഷൻ ചർച്ച നടത്തിയേക്കും. രാഷ്ട്രീയ കൊലപാതക ആരോപണം ഉയർന്ന കീഴാറ്റൂരും മുല്ലപ്പള്ളി സന്ദർശനം നടത്തും.
Story Highlights – CPIM state secretariat meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here