ഇരിക്കൂറിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് കെസി ജോസഫ്

ഇരിക്കൂറിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി ജോസഫ്. മണ്ഡലത്തിലുള്ള പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടി നിർദ്ദേശിച്ചാൽ മറ്റേതെങ്കിലും സീറ്റിൽ മത്സരിക്കുമെന്നും കെ.സി ജോസഫ് ട്വൻ്റി ഫോറിനോട് പറഞ്ഞു.
Read Also : മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് പാണക്കാട് എത്തും; ലീഗ് നേതൃത്വവുമായി ചർച്ച നടത്തും
39 വർഷങ്ങൾക്ക് ശേഷമാണ് കെ.സി ജോസഫ് ഇരിക്കൂറിൽ നിന്ന് മാറുന്നത്. മണ്ഡലത്തിനുള്ളിലെ നേതാക്കൾക്ക് അവസരം നൽകണം. അവർക്ക് മുന്നിൽ തടസമായി നിൽക്കാൻ താൽപര്യമില്ല. ഇരിക്കൂറിലേക്ക് തൻ്റെ പേര് പരിഗണിക്കരുത് എന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സി ജോസഫ് ട്വൻ്റി ഫോറിനോട് പറഞ്ഞു. ചങ്ങനാശേരിയിൽ സ്ഥാനാർത്ഥിയാകാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. താൻ മത്സരിക്കണോയെന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. കൂടുതൽ പ്രാതിനിധ്യം വേണമെന്ന യൂത്ത് കോൺഗ്രസിൻ്റെ ആവശ്യം ന്യായമാണെന്നും കെസി ജോസഫ് പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണ്. മുല്ലപ്പള്ളിക്കും ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ടെന്നും കെസി ജോസഫ് ട്വൻ്റിഫോറിനോട് പറഞ്ഞു.
Story Highlights – KC Joseph says he will not contest in Irikkur this time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here