സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് സൂചനാ സമരം നടത്തും

സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് സൂചന സമരം നടത്തും. 2016 ജനുവരി 1 മുതലുള്ള അലവൻസ് കുടിശ്ശിക ഉൾപ്പടെയുള്ള ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കുക, എൻട്രി ലെവൽ മെഡിക്കൽ കോളേജ് ഡോകട്ർമാരുടെ ശമ്പളപരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
രാവിലെ 8 മുതൽ 11 മണി വരെ ഒപിയും എലെക്റ്റിവ് ശസ്ത്രക്രിയകളും മാറ്റിവച്ചുകൊണ്ടാണ് പ്രതിഷേധം. അത്യാഹിത വിഭാഗവും, കൊവിഡ് ചികിത്സയും മുടക്കില്ല. എന്നാൽ ഇന്ന് മുതൽ അധ്യാപനം, മെഡിക്കൽ ബോർഡ് യോഗങ്ങൾ, പേ വാർഡ് ഡ്യൂട്ടി, വിഐപി ഡ്യൂട്ടികൾ , നോൺ കോവിഡ് മീറ്റിംഗുകൾ എന്നിവയും ബഹിഷ്കരികരിക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ഫെബ്രുവരി 9ന് അനിശ്ചിതകാല സമരം തുടങ്ങുമെന്ന് കേരള ഗവൺമെൻ്റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിഎംസിടിഎ) വ്യക്തമാക്കുന്നു.
Story Highlights – medical college doctors strike today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here