സിംഗുവിൽ സംഘർഷത്തിനിടെ പൊലീസിന് വെട്ടേറ്റു

കാർഷിക നിയമങ്ങൾക്കെതിരായി സമരം നടക്കുന്ന സിംഗു അതിർത്തിയിൽ സംഘർഷത്തിനിടെ പൊലീസുകാരന് വെട്ടേറ്റു. സമരം നടത്തുന്ന കർഷകരിൽ ഒരാൾ വാളുകൊണ്ട് പൊലീസിനെ വെട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സമരസ്ഥലത്ത് അതിക്രമിച്ച് കയറി ഒരു കൂട്ടം ആളുകൾ അക്രമം അഴിച്ചുവിട്ടതോടെയാണ് കർഷകരും ചെറുത്തത്. കനത്ത പൊലീസ് സാന്നിധ്യമുണ്ടായിട്ടും പ്രതിഷേധ സ്ഥലത്തേക്ക് കടന്ന സംഘം കർഷകരുടെ കൂടാരങ്ങൾ നശിപ്പിക്കുകയും വാഷിംഗ് മെഷീനുകൾ തകർക്കുകയും ചെയ്തു. അതിൽ ഒരു കർഷകൻ വാളുമായാണ് അക്രമികളെ എതിർത്തത്. കർഷകനെ തടയുന്നതിനിടെയാണ് പൊലീസിന് വെട്ടേറ്റത്.
Story Highlights – police attacked with sword in Singhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here