Advertisement

മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ ശരദ് പവാര്‍ യോഗം വിളിച്ചിട്ടില്ല: എ.കെ. ശശീന്ദ്രന്‍

January 29, 2021
2 minutes Read

മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ യോഗം വിളിച്ചിട്ടില്ലെന്നു വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്‍. യോഗം വിളിച്ചു എന്നത് പ്രചാരണം മാത്രമാണ് എന്ന് എ.കെ. ശശീന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇടതു മുന്നണി വിടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

മാണി സി. കാപ്പന്‍ മുബൈയില്‍ ശരദ് പവാറിനെ കണ്ടശേഷം ഫെബ്രുവരി ഒന്നാം തിയതി മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ യോഗം വിളിച്ചതായി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം തള്ളിക്കളഞ്ഞിരിക്കുകയാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍.

ശരദ് പവാര്‍ യോഗം വിളിച്ചുവെന്നത് വെറും പ്രചാരണം മാത്രമാണ്. അത്തരത്തിലൊരു യോഗം ആരും വിളിച്ചിട്ടില്ല. എല്‍ഡിഎഫ് വിട്ടുപോകുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കിയതാണ്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. രാഷ്ട്രീയ പ്രതിസന്ധി നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – Sharad Pawar has not called a meetingt: AK Shashindran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top