ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡൻ്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ഇന്നലെ ഗാംഗുലിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അതിനു ശേഷം അദ്ദേഹം നന്നായി ഉറങ്ങിയെന്നും മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
“സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ രാത്രി അദ്ദേഹം നന്നായി ഉറങ്ങി. വേറെ ബുദ്ധിമുട്ടുകളൊന്നും ഇല്ല. ഇന്ന് വിശദമായ പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ വാർഡിലേക്ക് മാറ്റണോ എന്ന് തീരുമാനിക്കും.”- ആശുപത്രി അധികൃതർ പറഞ്ഞു.
Read Also : സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍
ജനുവരി 27നാണ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ സിസിയു 142 യൂണിറ്റിൽ ചികിത്സയിലാണ് അദ്ദേഹം.
ജനുവരി 2ന് നെഞ്ചുവേദനയെ തുടർന്ന് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊൽക്കത്തിയിലെ ഗുഡ് ലാന്റ് സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് അന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഇതിന് പിന്നാലെ വീണ്ടും ദേഹാസ്വസാസ്ഥ്യത്തെ തുടർന്നാണ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Story Highlights – Sourav Ganguly’s Health Condition Stable
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here