13കാരിയായ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു; വിഷം കൊടുത്ത് കൊന്ന് അധ്യാപകൻ

പതിമൂന്നുകാരിയായ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊന്ന് അധ്യാപകൻ. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ജനുവരി 25 ന് നടന്ന സംഭവം കുട്ടിയുടെ പിതാവ് പരാതി നൽകിയതോടെയാണ് പുറംലോകമറിഞ്ഞത്.
മുപ്പത്തിയഞ്ചുകാരനായ അധ്യാപകൻ ശംഭു സിംഗാണ് കേസിലെ പ്രതി. സ്കൂളിൽ ശുചിമുറിയിലേയ്ക്ക് പോയ വിദ്യാർത്ഥിനിയെ ഇയാൾ പിന്തുടർന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ വീട്ടുകാരേയും കുട്ടിയേയും കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം ഇയാൾ കുട്ടിയെ വീട്ടിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി ഗുളിക നൽകുകയായിരുന്നു. ഗുളിക കഴിച്ച കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാകുകയും തുടർന്ന് മരിക്കുകയുമായിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗികമായ പീഡനത്തിന് വിധേയയായെന്ന് തെളിഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Story Highlights – teacher arrested for raping poisoning minor girl in Jharkhand’s Palamu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here