റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ പോകുന്ന കർഷകനും പിന്തുടരുന്ന പൊലീസും; വിഡിയോയ്ക്ക് പിന്നിൽ [24 Fact Check]

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ പോകുന്ന കർഷകനെ പിന്തുടരുന്ന പൊലീസ് എന്ന ക്യാപഷ്നോടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
നദിയുടെ സമീപത്തൂടെ അതിവേഗത്തിൽ പായുന്ന ട്രാക്ടറും ഇതിനെ പിന്തുടരുന്ന പൊലീസ് വാഹനവുമാണ് വിഡിയോയിൽ. ട്രാക്ടറിലുള്ള ആൾ അതിവിദഗ്ധമായി രക്ഷപ്പെടുന്നതും കാണാം.
ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ പോകുന്ന കർഷനും അയാളെ തടയാൻ പിന്തുടരുന്ന ഉത്തർപ്രദേശ് പൊലീസുമെന്ന് പറഞ്ഞുകൊണ്ടാണ് പലരും വിഡിയോ പങ്കുവച്ചത്. പൊലീസിനെ വെട്ടിച്ച് കടന്നുകളയുന്ന കർഷകൻ റോക്ക് സ്റ്റാർ ആണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ഇത് വൈറലായി. എന്നാൽ യഥാർത്ഥത്തിൽ ഈ വിഡിയോ ജനുവരി ഇരുപതിലെ ഒരു സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ്.
ഉത്തരാഖണ്ഡിലെ കാശിപുരിൽ അനധികൃതമായി മണൽ ഖനനം നടത്തുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് എത്തുന്നതും മണൽ മാഫിയ സംഘത്തിലെ ആളെ പിന്തുടരുന്നതുമാണ് യഥാർത്ഥ വിഡിയോയിൽ. ട്രാക്ടർ അതിവേഗം ഓടിച്ച് സംഘാംഗം രക്ഷപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജനുവരി 22 ന് സീ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാശിപുർ എഎസ്പി രാജേഷ് ഭട്ടിന്റെ വിശദീകരണം ഉൾപ്പെടെ അമർ ഉജല എന്ന ഓൺലൈൻ പത്രവും വാർത്ത നൽകിയിരുന്നു. ഇതാണ് തെറ്റായ തലവാചകത്തോടെ വ്യാപകമായി പ്രചരിച്ചത്.
Story Highlights – Tractor rally, fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here