നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്വന്തം നാടായതിനാല്‍ കണ്ണൂര്‍ മണ്ഡലത്തോട് പ്രത്യേക അടുപ്പമുണ്ട്. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഏത് മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാകും. പിണറായി വിജയനെതിരെ മത്സരിക്കാനും തയ്യാറെന്ന് ഷമ മുഹമ്മദ് ട്വന്റിഫോറിനോട് പറഞ്ഞു.

സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പാര്‍ട്ടി തീരുമാനമെടുക്കും. അക്കാര്യം അംഗീകരിക്കുക മാത്രം ചെയ്യും. മത്സരിക്കാന്‍ സന്നദ്ധയാണെന്നുള്ളത് പാര്‍ട്ടിക്ക് അറിയാം.

കണ്ണൂര്‍ ജില്ലയിലാണ് വളര്‍ന്നത്. അതിനാല്‍ കണ്ണൂരിനോട് കൂടുതല്‍ അടുപ്പമുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ ആര്‍ക്കെതിരെയും മത്സരിക്കും. പിണറായി വിജയനെതിരെ മത്സരിക്കാനും തയാറാണ്. എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിച്ചെടുക്കുമെന്നും ഷമ പറഞ്ഞു.

Story Highlights – AICC spokesperson Shama Mohammad said she ready to contest assembly elections

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top