2020-21 വർഷത്തിൽ ഒരു പ്ലേറ്റ് ഭക്ഷണത്തിന് എത്ര രൂപയായിരുന്നു ?

ഒരു പ്ലേറ്റ് ഭക്ഷണത്തിന് 2020-21 വർഷത്തിൽ എത്ര രൂപയായിരുന്നു ? ജൂൺ മാസത്തിനും നവംബർ മാസത്തിനുമിടെ സസ്യാഹാര ഭക്ഷണങ്ങൾക്കും, മാംസ ഭക്ഷണങ്ങൾക്കും ഒരുപോലെ വില വർധിച്ചുവെന്നാണ് 2020-21 ലെ സാമ്പത്തിക സർവേ പറയുന്നത്. തുടർന്ന് ഡിസംബറിൽ വില കുത്തനെ കുറഞ്ഞു.
ജൂൺ-ഡിസംബർ മാസക്കാലയളവിൽ വെജിറ്റേറിയൻ താലിക്ക് ഏറ്റവും കൂടുതൽ വില ആൻഡമാൻ നിക്കോബാർ ദ്വീപിലെ നഗര പ്രദേശങ്ങളിലായിരുന്നു. 40 രൂപയായിരുന്നു ഒരു താലി മീൽസിന്റെ വില. ഏറ്റവും വിലക്കുറവ് മധ്യപ്രദേശിലായിരുന്നു. 24 രൂപയായിരുന്നു വില. നോൺ വെജിറ്റേറിയൻ താലി മീൽസിൽ ഏറ്റവും കൂടുതൽ വില മിസോറാമിലായിരുന്നു. 52.4 രൂപയായിരുന്നു ഇവിടുത്തെ വില. ഏറ്റവും കുറവ് ഹരിയാനയിലായിരുന്നു. 28 രൂപയായിരുന്നു ഒരു നോൺ വെജിറ്റേറിയൻ താലി മീൽസിന്റെ വില.
ഗ്രാമീണ മേഖലകളിൽ വച്ച് ആൻഡമാനിൽ തന്നെയാണ് ഏറ്റവും വിലക്കൂടിയ താലി മീൽസ് വിറ്റഴിച്ചത്. 38.7 രൂപയായിരുന്നു ഇവിടെ ഒരു വെജിറ്റേറിയൻ താലി മീൽസിന്റെ വില. ഏറ്റവും വിലക്കുറവ് ഉത്തർപ്രദേശിലും (23.1).
നോൺ വെജിറ്റേറിയൻ താലി മീൽസിൽ അരുണാചൽ പ്രദേശിലാണ് (ഗ്രാമീണ മേഖല) ഏറ്റവും വിലക്കൂടുതൽ. 48.5 രൂപ. ഏറ്റവും വിലക്കുറവ് ചണ്ഡീഗഢിലാണ്. 29.9 രൂപ.
താലിനോമിക്സ്, അഥവാ ഒരു പ്ലേറ്റ് ഭക്ഷണത്തിന്റെ സാമ്പത്തിക ശാസ്ത്രം 2019-2020 മുതലാണ് സാമ്പത്തിക സർവേയിൽ ഉൾപ്പെടുത്തി തുടങ്ങിയത്. പണപ്പെരുപ്പം എങ്ങനെ ഒരു പ്ലേറ്റ് ഭക്ഷണത്തെ ബാധിക്കുന്നു എന്ന് പഠിക്കാനാണ് താലിനോമിക്സ് സാമ്പത്തിക സർവേയുടെ ഭാഗമാക്കിയത്.
Story Highlights – Cost of a plate of food in 2020 21 thalinomics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here