വാഗമണ്ണില്‍ കയ്യേറ്റ ഭൂമി ഒഴിപ്പിക്കാനുള്ള ഉത്തരവിന് എതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

ടുക്കി വാഗമണ്ണില്‍ കയ്യേറ്റ ഭൂമി ഒഴിപ്പിക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
വാഗമണ്‍ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫന്‍ 55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് കണ്ടെത്തിയതോടെയാണ് ഇതിലെ പട്ടയങ്ങളും തണ്ടപ്പേരുകളും റദ്ദാക്കി ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. കയ്യേറിയ ഭൂമി ജോളി സ്റ്റീഫന്‍ പ്ലോട്ടുകളാക്കി മുറിച്ചുവിറ്റിരുന്നു. ഇവിടെ ധാരാളം റിസോര്‍ട്ടുകളും പൊന്തി.
ഈ റിസോര്‍ട്ടുടമകളാണ് ജില്ലാ കളക്ടറുടെ ഒഴിപ്പിക്കല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയത്. എന്നാല്‍ കളക്ടറുടെ നടപടി ശരിയെന്ന് ബോധ്യപ്പെട്ട കോടതി ഹര്‍ജി തള്ളി. നടപടിക്രമങ്ങള്‍ പാലിച്ചാണ് റവന്യൂ വകുപ്പിന്റെ നീക്കമെന്നും കോടതി പറഞ്ഞു.
Story Highlights – high court, vagamon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here