ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയ നടപടി : തിങ്കളാഴ്ച മുതൽ ഐഎംഎയുടെ റിലേ നിരാഹാര സത്യാഗ്രഹം

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയതിനെതിരെ ഐഎംഎയുടെ റിലേ നിരാഹാര സത്യാഗ്രഹം. ഫെബ്രുവരി ഒന്ന് മുതൽ 14 വരെയാണ് സമരം. പ്രതിഷേധ സമരത്തിന്റെ സംസ്ഥാന തല ഉത്ഘാടനം ഫെബ്രുവരി ഒന്നിന് കോഴിക്കോട് നടക്കും. ഫെബ്രുവരി 1 മുതൽ 14-ാം തിയതി വരെ ഓരോ ജില്ലകളിലായാണ് നിരാഹാര സത്യഗ്രഹം നടക്കുക.
രാജ്യത്ത് ആയുർവേദ ഡോക്ടർമാർക്ക് ജനറൽ ശസ്ത്രക്രിയയടക്കം നടത്താൻ കേന്ദ്ര അനുമതി നൽകുന്നത് കഴിഞ്ഞ വർഷം നവംബറിലാണ്. ജനറൽ ശസ്ത്രക്രിയയും ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇഎൻടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകൾക്കായി പരിശീലനം നേടിയ ശേഷം ശസ്ത്രക്രിയ നടത്താമെന്നാണ് കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുർവേദ എഡ്യുക്കേഷൻ) റെഗുലേഷൻ 2016ൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ സർജറി പഠനവും ഉൾപ്പെടുത്തുന്നത്. ഇതിനെതിരെ തുടക്കം മുതൽ ഐഎംഎ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Story Highlights – IMA relay hunger strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here