ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം പഞ്ചാബിൽ നിന്നുള്ള നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് റിപ്പോർട്ട്

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് റിപ്പോർട്ട്. പഞ്ചാബിന്റെ വിവിധയിടങ്ങളിൽ നിന്ന് ട്രാക്ടർ റാലിയിൽ പങ്കെടുക്കാനെത്തിയ കർഷകരെയാണ് ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം കാണാതായത്. പഞ്ചാബ് ഹ്യൂമൺ റൈറ്റ്‌സ് ഓർഗനൈസേഷൻ എന്ന സന്നദ്ധ സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയത്.
ഡൽഹിയിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്ന് നിരവധി കർഷകരാണ് എത്തിയത്. ഇവരിൽ പലരേയും കാണാനില്ലെന്നാണ് സംഘടനയുടെ ആരോപണം. പഞ്ചാബിലെ താത്താരിവാല ഗ്രാമത്തിൽ നിന്നുള്ള പന്ത്രണ്ട് കർഷകരെ കാണാതായതായി ജനുവരി 26ന് തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചെങ്കോട്ടയിലടക്കം നടന്ന പ്രതിഷേധങ്ങളെ തുടർന്ന് 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഏഴ് പേർ ബാൻഗി നിഹാൽ സിംഗ് ഗ്രാമത്തിൽ നിന്നുള്ളവരാണ്. 11 പേർ മോഗയിൽ നിന്നുള്ളവരുമാണ്. നിലവിൽ അറസ്റ്റ് ചെയ്തവരെ തിഹാർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
Story Highlights – Farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here