അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സൗദി വീണ്ടും നീട്ടി

Saudi Arabia extends border closure travel restrictions

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സൗദി വീണ്ടും നീട്ടി. മെയ് 17-വരെയാണ് നീട്ടിയത്.

മാര്‍ച്ച് 31-ന് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഈ തിയതിയാണ് നിലവിൽ നീട്ടിയിരിക്കുന്നത്.
കൊവിഡ് വാക്സിൻ എത്തുന്നതിലെ കാലതാമസമാണ് കാരണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഇന്ത്യയും അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടിയിരുന്നു. ഫെബ്രുവരി 28 വരെയാണ് വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) ഇക്കാര്യം അറിയിച്ചത്. ഡിജിസിഎയുടെ പ്രത്യേക അനുമതി ലഭിച്ച വിമാന സർവീസുകൾക്കും, കാർ​ഗോ സർവീസുകൾക്കും വിലക്ക് ബാധകമാകില്ല.

Story Highlights – Saudi Arabia extends border closure travel restrictions

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top