വിദേശികൾക്ക് പൗരത്വം നൽകാനൊരുങ്ങി യുഎഇ; മാനദണ്ഡങ്ങൾ ഇങ്ങനെ

യുഎഇയിൽ സ്ഥിരതാമസമാക്കിയ ചില വിദേശികൾക്ക് പൗത്വം നൽകാനൊരുങ്ങി യുഎഇ. അബുദാബി, ദുബൈ എന്നിവിടെയാണ് സ്ഥിരതാമസത്തിന് അനുമതി നൽകുന്നത്.
പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമാണ് പുതിയ തീരുമാനത്തെ കുറിച്ച് അറിയിച്ചത്.
യുഎഇയിൽ സ്ഥിരതാമസമാക്കിയ എല്ലാവർക്കും പൗരത്വം നൽകുകയില്ല. കലാകാരന്മാർ, എഴുത്തുകാർ, ഡോക്ടർ, എഞ്ചിനിയർ, ശാസ്ത്രജ്ഞർ എന്നിവർക്കും അവരുടെ കുടുംബത്തിനുമാണ് യുഎഇയിൽ പൗരത്വം ലഭിക്കുക.
90 ലക്ഷത്തിലേറെ പേരാണ് യുഎഇയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇതിൽ പത്ത് ശതമാനം പേർ മാത്രമാണ് അവിടുത്തെ പൗരന്മാർ. നവംബറിൽ യുഎഇയിലെ നിയമങ്ങളിൽ അയവ് വരുത്തിയിരുന്നു. അവിവാഹിതരെ ഒരുമിച്ച് താമസിക്കാൻ അനുവദിക്കുക, മദ്യ നിയമത്തിൽ അയവ് വരുത്തിക, ദുരഭിമാനക്കൊലകൾ ക്രിമിനൽ കുറ്റമാക്കുക എന്നിവയായിരുന്നു പുതുതായി കൊണ്ടുവന്ന മാറ്റങ്ങൾ.
Story Highlights – UAE offer citizenship to some
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here