Advertisement

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടവുമായി ആലുവ പൊലീസ് സ്റ്റേഷൻ

January 31, 2021
2 minutes Read
building aluva police station

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടവുമായി ആലുവ പൊലീസ് സ്റ്റേഷൻ. 9850 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.

രണ്ടര കോടി രൂപ മുതൽ മുടക്കിൽ അത്യാധുനിക രീതിയിലാണ് ആലുവ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. സ്ത്രീകൾക്കും  പുരുഷന്മാർക്കും  ട്രാൻസ്ജെൻഡേഴ്സ്സിനും പ്രത്യേകം സെല്ലുകൾ, സ്റ്റേഷനിൽ എത്തുന്ന ഭിന്നശേഷിക്കാരായവർക്ക് പ്രത്യേക സംവിധാനങ്ങളോടുകൂടിയ വിശ്രമ മുറി, ക്വാറന്റൈൻ റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ജയിൽ മുറികൾ ഉൾപ്പെടെ സ്റ്റേഷനും പരിസരവും പൂർണ്ണമായും സിസിടിവി നിരീക്ഷണത്തിൽ ആയിരിക്കും. സ്റ്റേഷനിൽ എത്തുന്നവർക്കുള്ള വിശ്രമമുറി, റിസപ്ഷൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ് ഐ എന്നിവർക്ക് പ്രത്യേകം മുറികളും ഒരുക്കിയിട്ടുണ്ട്. 2019 ഏപ്രിലിൽ ആണ് സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചത്. ആലുവ പൊലീസ് സ്റ്റേഷനൊപ്പം അങ്കമാലിയിലെ പുതിയ പൊലിസ് ക്വാർട്ടേഴ്സും ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Story Highlights – new building for aluva police station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top